ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത പു​ന​ര​ധി​വാ​സ​ത്തി​നാ​യി എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ലെ കു​ഴി​ക്കൂ​ർ (കൃ​ഷി) വി​ല​നി​ർ​ണ​യ സ​ർ​വേ അ​ഞ്ച് ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ടൗ​ണ്‍​ഷി​പ്പ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ.​ജെ.​ഒ. അ​രു​ണ്‍, എ​ഡി​എം കെ. ​ദേ​വ​കി, എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എം. കു​ര്യ​ൻ,

സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ബി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ/​വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടീം ​ലീ​ഡ​റും ര​ണ്ട് ക്ല​ർ​ക്ക്, ര​ണ്ട് വി​ല്ലേ​ജ്മാ​ൻ, വ​നം-​കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 10 ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ടീം ​അ​ഞ്ച് ഹെ​ക്ട​ർ സ്ഥ​ലം മാ​ർ​ക്ക് ചെ​യ്ത് ന​ൽ​കും.

പു​ന​ര​ധി​വാ​സ​ത്തി​നും നി​ർ​മാ​ണ​ത്തി​നും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​ന് ശേ​ഷ​മു​ള്ള സ്ഥ​ല​മാ​ണ് ടൗ​ണ്‍​ഷി​പ്പി​നാ​യി ഏ​റ്റെ​ടു​ക്കു​ക. പു​ന​ര​ധി​വാ​സ പ്ര​വൃ​ത്തി​ക്കാ​യി ഏ​റ്റെ​ടു​ക്കാ​ത്ത ഭൂ​മി​യി​ൽ പ്ലാ​ന്‍റേ​ഷ​ൻ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കും. ഭൂ​മി ക​ണ്ടെ​ത്തി​യ​ത് ഡ്രോ​ണ്‍ സ​ർ​വേ​യി​ലൂ​ടെ​യാ​ണ്.

ഫീ​ൽ​ഡ് സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ടൗ​ണ്‍​ഷി​പ്പി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​കും. എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ലെ ടൗ​ണ്‍​ഷി​പ്പ് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും നെ​ടു​ന്പാ​ല എ​സ്റ്റേ​റ്റി​ലെ ടൗ​ണ്‍​ഷി​പ്പ് മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ഭൂ​മി വി​ല​യി​ലു​ണ്ടാ​വു​ന്ന വ്യ​ത്യാ​സം ക​ണ​ക്കി​ലെ​ടു​ത്ത് എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ഒ​രു കു​ടും​ബ​ത്തി​ന് അ​ഞ്ച് സെ​ന്‍റും നെ​ടു​ന്പാ​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ന്10 സെ​ന്‍റു​മാ​യി​രി​ക്കും ന​ൽ​കു​ക.

ടൗ​ണ്‍​ഷി​പ്പു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വീ​ടു​ക​ൾ​ക്ക് പു​റ​മേ വി​നോ​ദ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റ്, ആ​രോ​ഗ്യ​കേ​ന്ദ്രം, വി​ദ്യാ​ല​യം, അ​ങ്ക​ണ​വാ​ടി, ക​ളി​സ്ഥ​ലം, വൈ​ദ്യു​തി, കു​ടി​വെ​ള്ളം, ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും.

ടൗ​ണ്‍​ഷി​പ്പി​ലൂ​ടെ പു​ന​ര​ധി​വ​സി​ക്ക​പ്പെ​ട്ട ശേ​ഷ​വും ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​ത​ത് വ്യ​ക്തി​ക​ൾ​ക്ക് ത​ന്നെ​യാ​യി​രി​ക്കും. ഭൂ​മി ഉ​ട​മ​ക​ളി​ൽ നി​ന്ന് അ​ന്യം നി​ന്നു​പോ​കി​ല്ല. ഉ​രു​ൾ​പൊ​ട്ടി​യ ഭൂ​മി വ​ന​പ്ര​ദേ​ശ​മാ​യി മാ​റാ​തി​രി​ക്കാ​ൻ ക​ല​ക്ടീ​വ് ഫാ​മിം​ഗ് പോ​ലു​ള്ള ഉ​ത്പാ​ദ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കും.

ടൗ​ണ്‍​ഷി​പ്പ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ജ​നു​വ​രി 25ന​കം പു​റ​ത്തി​റ​ക്കും. അ​തി​ജീ​വി​ത​ർ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ഒ​രു​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മൈ​ക്രോ പ്ലാ​ൻ സ​ർ​വേ​യി​ലൂ​ടെ 79 പേ​ർ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യും 192 പേ​ർ കാ​ർ​ഷി​ക മേ​ഖ​ല​യും 1034 പേ​ർ സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളും 585 പേ​ർ മ​റ്റ് വ​രു​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള 84 കു​ടും​ബ​ങ്ങ​ളെ​യും വി​ധ​വ​ക​ൾ മാ​ത്ര​മു​ള്ള 38 കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യും വ​യോ​ജ​ന​ങ്ങ​ൾ മാ​ത്ര​മു​ള്ള നാ​ല് കു​ടും​ബ​ങ്ങ​ളെ​യും ഒ​രം​ഗം മാ​ത്ര​മു​ള്ള 87 കു​ടും​ബ​ങ്ങ​ളെ​യും മൈ​ക്രോ പ്ലാ​നി​ലൂ​ടെ ക​ണ്ടെ​ത്തി.