വലിച്ചെറിയൽ വിമുക്ത വയനാട്: ജനകീയ പങ്കാളിത്തതോടെ ജില്ലയെ ക്ലീൻ സിറ്റിയാക്കും
1491886
Thursday, January 2, 2025 6:23 AM IST
കൽപ്പറ്റ: വലിച്ചെറിയൽ വിമുക്ത വയനാട് കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ മാലിന്യ കേന്ദ്രങ്ങൾ കണ്ടെത്തി ജനകീയ പങ്കാളിത്തതോടെ ക്ലീൻ സിറ്റിയാക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. കാന്പയിനിന്റെ ഭാഗമായി മാലിന്യ വലിച്ചെറിയുന്ന സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കും. ആളുകൾക്കിടയിൽ പൊതു ഇടങ്ങളിൽ മാലിന്യ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് നടന്ന വലിച്ചെറിയൽ വിമുക്ത ജില്ലാതല സിഗ്നേച്ചർ കാന്പയിൻ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കെഎസ്ഡബ്ല്യുഎംപി എന്നിവയുടെ സഹകരണത്തടെ ജനുവരി ഏഴ് വരെയാണ് വലിച്ചെറിയൽ വിരുദ്ധ കാന്പയിൻ സംഘടിപ്പിക്കുന്നത്.