വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
1491889
Thursday, January 2, 2025 6:23 AM IST
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്‍ ടി.കെ. രമേശ് ബത്തേരി ബൈപാസിൽ നിർവഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻസിറ്റി മാനേജർ പി.എസ്. സന്തോഷ്കുമാർ, ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ്, ഡിവിഷൻ കൗണ്‍സിലർ ഷമീർ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
ജനപങ്കാളിത്തത്തോടെ നടന്ന കാന്പയിനിൽ നഗരസഭാ ജീവനക്കാർ, ഡിവിഷൻ കൗണ്‍സിലർമാർ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധസംഘടന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലാളി സംഘടന പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
കാന്പയിനിന്റെ ഭാഗമായി ബൈപാസ് രണ്ട് കിലോമീറ്റർ ഭാഗം പുല്ലുവെട്ടിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തും ശുചീകരിച്ചു. ഒരു ആഴ്ച ഈ കാന്പയിൻ നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.