തിരുനാൾ ആഘോഷം
1491885
Thursday, January 2, 2025 6:23 AM IST
മുതിരേരി ചെറുപുഷ്പ ദേവാലയം
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10, 11, 12 തീയതികളിൽ ആഘോഷിക്കും.
10ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റും. വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് കാർമികനാകും. രാത്രി ഏഴിന് സെമിത്തേരിയിൽ പൂർവികർക്കുവേണ്ടി പ്രാർഥന.
11ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30ന് തോണിച്ചാൽ കാരുണ്യനിവാസിലെ ഫാ. ജയ്സണ്‍ കാഞ്ഞിരംപാറയിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചനപ്രഘോഷണം.
6.15ന് നൊവേന, ലദീഞ്ഞ്. 6.30ന് ലൂർദ് നഗറിലേക്ക് പ്രദക്ഷിണം. 7.30ന് ഗ്രോട്ടോയിൽ കരിമാനി ക്രിസ്തു നികേതൻ സുപ്പീരിയർ ഫാ. ജോർജ് നെല്ലുവേലിലിന്റെ കാർമികത്വത്തിൽ ഗ്രോട്ടോയിൽ ലദീഞ്ഞ്, സന്ദേശം. 8.45ന് പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം. ഒന്‍പതിന് വാദ്യമേളം.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, നൊവേന. 10ന് മംഗളൂരു സെന്റ് അൽഫോൻസ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ പൊട്ടംകുളങ്ങരയുടെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന, സന്ദേശം. 11.45ന് നൊവേന, ലദീഞ്ഞ് 12ന് വിയാനി നഗറിലേക്ക് പ്രദക്ഷിണം.
12.45ന് പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം. ഒന്നിനു സ്നേഹവിരുന്ന്, കൊടിയിറക്കൽ. തിരുനാളിന് ഒരുക്കം പുരോഗമിക്കുകയാണെന്നു വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ, കൈക്കാരൻമാരായ സജി കുടിയിരിക്കൽ, ഷാജു കാരക്കട, സിജോ നെടുംകൊന്പിൽ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ പി.ജെ. സജി എന്നിവർ അറിയിച്ചു.
വലിയകൊല്ലി ഉണ്ണീശോ പള്ളി
മക്കിയാട്: വലിയകൊല്ലി ഉണ്ണീശോപള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി. വികാരി ഫാ. ജിതിൻ പീച്ചാട്ട് കൊടിഉയർത്തി. ഫാ. സന്തോഷ് കിഴക്കൻ പുതുപ്പള്ളി കുർബാനയിൽ കാർമികനായി.
ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് കുർബാന, സന്ദേശം കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട്, നൊവേന. നാളെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് എകെസിസി മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കലിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന, നൊവേന. രാത്രി ഏഴിന് കലാസന്ധ്യ.
നാലിന് വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് കുർബാന, നൊവേന, സന്ദേശം ഫാ. നിധിൻ ആലക്കാത്തടത്തിൽ. രാത്രി ഏഴിന് നീലോം കുരിശടിയിലേക്ക് പ്രദക്ഷിണം. 8.30ന് പള്ളിയിൽ സമാപന ആശീർവാദം, വാദ്യമേളം, ആകാശ വിസ്മയം. സമാപനദിനമായ അഞ്ചിന് രാവിലെ 9.30ന് ജപമാല. 10ന് മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. 11.30ന് പ്രദക്ഷിണം. 12.30ന് സ്നേഹവിരുന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കൽ.