എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
1491689
Wednesday, January 1, 2025 11:08 PM IST
മീനങ്ങാടി: എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മീനങ്ങാടി മണിവയല്‍ മാതമൂല ശശിയുടെ ഭാര്യ അനിതയാണ്(40)മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊല്ലിവയല്‍ ഉന്നതി ശ്മശാനത്തില്‍. നെല്ലാറച്ചാല്‍ പള്ളവയല്‍ ഉന്നതിയിലെ നാരായണന് കറപ്പായി ദമ്പതികളുടെ മകളാണ്. മക്കള്‍: ശിവലയ, യാദവ്.