ആറാംമൈൽ കൾച്ചറൽ സെന്റർ സ്നേഹാദരം സംഘടിപ്പിച്ചു
1491525
Wednesday, January 1, 2025 4:31 AM IST
പൊഴുതന: ആറാംമൈൽ നവമാധ്യമ കൂട്ടായ്മ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വലിയപാറ ജിഎൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ഇ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നാസർ കാദിരി, ഉസ്മാൻ അമ്മാറ, എ. ഗഫൂർ, കെ. നൗഷാദ്, ഇ.വി.സി. അർഷാദ്, പി. അസീസ്, ഇ.എസ്. മനോജ്, കെ. ശങ്കർ, പി.എം. അനിൽ, കെ. യൂസുഫ്, ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ദുരന്ത നിവാരണ അംഗങ്ങളേയും വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.