ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1491422
Tuesday, December 31, 2024 10:11 PM IST
ഗൂഡല്ലൂർ: ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ വീടിന്റെ ഇരുന്പ് ഗേറ്റിൽ ഇടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലാവയൽ അമ്മങ്കാവ് സ്വദേശി കനകരാജിന്റെ മകൻ അരുണ്‍കുമാർ (25)ആണ് മരിച്ചത്.
സുഹൃത്ത് അമ്മങ്കാവ് സ്വദേശി ജഗദീശ്വരനു പരിക്കേറ്റു. ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്ടവയൽ-അയ്യംകൊല്ലി പാതയിലെ അന്പലമൂല ഗവ. ആശുപത്രിക്ക് സമീപമാണ് അപകടം.
അയ്യംകൊല്ലിയിലെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അന്പലമൂല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.