എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി
1491310
Tuesday, December 31, 2024 6:23 AM IST
വൈത്തിരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നൻമ വൈത്തിരി യൂണിറ്റ്, ഉപാസന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ചുണ്ട, ജവഹർ ഗ്രന്ഥശാല പഴയ വൈത്തിരി, പുരോഗമന കലാസാഹിത്യ സംഘം വൈത്തിരി യൂണിറ്റ് എന്നീ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി.
വൈത്തിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കെ.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. എസ്. ചിത്രകുമാർ, കെ. ദാസ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, എം. ജനാർദ്ദനൻ, എൻ.ഒ. ദേവസ്യ, എൽസി ജോർജ്, ഉഷ ജ്യോതിദാസ്, എ.എ. വർഗീസ്, എൻ.കെ. ബാബു, പി. അനിൽകുമാർ, ടി.എക്സ്. ജോഷി, സൗമിനി വിൽസണ് എന്നിവർ പ്രസംഗിച്ചു.