ചുള്ളിയോട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ തിരുനാൾ
1491035
Monday, December 30, 2024 6:10 AM IST
അന്പലവയൽ: ചുള്ളിയോട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ജനുവരി ഒന്‍പത് മുതൽ 12 വരെ ആഘോഷിക്കും. ഒന്‍പതിന് വൈകുന്നേരം നാലിന് വികാരി ഫാ.ജെയ്സണ്‍ കള്ളിയാട്ട് കൊടിയേറ്റും. 4.15ന് കയ്യൂന്നി ഫാത്തിമ മാതാ പള്ളി വികാരി ഫാ.ലൂയിസ് തുരുത്തിയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. 10ന് വൈകുന്നേരം 4.30ന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി അസി.വികാരി ഫാ.അഭിഷേക് കണ്ടത്തിൻകരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നൊവേന.
6.30ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം. 11ന് വൈകുന്നേരം 4.30ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 6.30ന് പ്രദക്ഷിണം. രാത്രി എട്ടിന് വാദ്യമേളം. 8.30ന് നേർച്ചഭക്ഷണം. പ്രധാനതിരുനാൾ ദിനമായ 12ന് രാവിലെ 10ന് ദ്വാരക സിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജിന്േറാ തട്ടുപറന്പിലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം. 12.30ന് മരിയാപുരം കപ്പേളയിലേക്ക് പ്രദക്ഷിണം. ഒന്നിന് ദിവ്യകാരുണ്യ ആശീർവാദം, വാദ്യമേളം.