നബാർഡ് ജില്ലാ മാനേജർ സന്ദർശനം നടത്തി
1491309
Tuesday, December 31, 2024 6:23 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാന്പത്തിക സഹായത്തോടെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുള്ളൻകൊല്ലി നീർത്തട പ്രദേശത്ത് നടപ്പാക്കിവരുന്ന നബാർഡ് നീരുറവ സംരക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നബാർഡിന്റെ ജില്ലാ മാനേജർ ആർ. ആനന്ദ് നീർത്തട പ്രദേശത്ത് സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ച, രേഖകളുടെ പരിശോധന എന്നിവ നടത്തി. കൂടാതെ നീർത്തട പ്രദേശത്ത് നടപ്പാക്കിയ കിണർ റീചാർജിംഗ്, പച്ചക്കറി നഴ്സറി, ജൈവ വള നിർമാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം പുനരുദ്ധരിക്കാൻ, ചെറുകിട ജലസേചനം, മണ്‍കയ്യാലകൾ, കല്ല് കയ്യാലകൾ തുടങ്ങിയ പദ്ധതി പ്രവർത്തങ്ങൾ നേരിട്ട് കണ്ടു മനസിലാക്കി.
സന്ദർശനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർ ദീപു ജോസഫ് നീർത്തട കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ, സതീഷ് ബാബു, ചന്ദ്രിക സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.