പട്ടാണിക്കൂപ്പ് ഉണ്ണിമിശിഹാ ദേവാലയ തിരുനാൾ
1490161
Friday, December 27, 2024 4:19 AM IST
പുൽപ്പള്ളി: പട്ടാണിക്കൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ ദർശന തിരുനാളും നൊവേനയും 29 മുതൽ ജനുവരി ആറ് വരെ നടക്കും. 29ന് മരിച്ചവരുടെ ഓർമദിനം. വൈകുന്നേരം നാലിനാണ് തിരുനാൾ കൊടിയേറ്റ്.
സെമിത്തേരി സന്ദർശനം 4.30ന് വിശുദ്ധ കുർബാന വചന സന്ദേശം, നൊവേന ഫാ. സിബി ചേലയ്ക്കാപള്ളിൽ. അഞ്ച് വരെ എല്ലാദിവസവും വൈകുന്നേരം നാലിന് ആരാധന, ജപമാല, 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. ഫാ. സനീഷ് വടാശേരി, ഫാ. ജെയിംസ് ചെന്പക്കര, ഫാ. അഖിൽ ഉപ്പുവീട്ടിൽ, ഫാ. ജെയ്സ് പൂതക്കുഴി, ഫാ. ബിജു മാവറ, ഫാ. ജെയ്സണ് കാഞ്ഞിരംപാറയിൽ, ഫാ. ജോസ് കരിങ്ങടയിൽ എന്നിവർ വിവിദ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. അഞ്ചിന് വൈകുന്നേരം 6.30ന് തിരുനാൾ പ്രദിക്ഷണം 8.30 ന് വാദ്യമേളങ്ങൾ, നേർച്ചകാഴ്ച സമർപ്പണം. ആറിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 9.30ന് നേർച്ച കാഴ്ച സമർപ്പണം.
10ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് ഫാ. വിജിൽ കീഴക്കരക്കാട്ട് കാർമ്മികത്വം വഹിക്കും. 12ന് തിരുനാൾ പ്രദിക്ഷിണം, ഒന്നിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, കുഞ്ഞുങ്ങൾക്കുള്ള ഉൗട്ടുനേർച്ച, നേർച്ചഭക്ഷണം, നേർച്ചകാഴ്ച സമർപ്പണം, കൊടിയിറക്ക്.