പുഞ്ചരിമട്ടം ദുരന്തം: തൊഴിൽ ഉപകരണ വിതരണം 23ന്
1489268
Sunday, December 22, 2024 7:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്ത ബാധിതരിൽ 15 നിർധന കുടുംബങ്ങൾക്ക് പിസിസി സലാല കമ്മിറ്റി കൈത്താങ്ങ് പദ്ധതിയിൽ തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. തയ്യൽ മെഷീൻ, മരംമുറി യന്ത്രം, മാർബിൾ കട്ടർ, ഡ്രില്ലർ തുടങ്ങിയവയാണ് നൽകുന്നത്. വിതരണോദ്ഘാടനം 23ന് രാവിലെ 10ന് എംജിടി ഓഡിറ്റോറിയത്തിൽ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് നിർവഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എം.എ. സിദ്ദിഖ് അറിയിച്ചു. ദുരന്തബാധിതരിൽനിന്നു തെരഞ്ഞെടുത്തവർക്ക് പെട്ടിക്കട തുടങ്ങുന്നതിന് സഹായം, വീൽചെയർ എന്നിവ നൽകും.