വരദൂർ കുടുംബാരോഗ്യകേന്ദ്രത്തിനു കേരള ഗ്രാമീണ്‍ ബാങ്ക് അനുവദിച്ച വാഹനം കൈമാറി
1489273
Sunday, December 22, 2024 7:59 AM IST
കണിയാന്പറ്റ: വരദൂർ കുടുംബാരോഗ്യകേന്ദ്രത്തിന് കേരള ഗ്രാമീണ്‍ ബാങ്ക് അനുവദിച്ച വാഹനം ടി. സിദ്ദിഖ് എംഎൽഎ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർപേഴ്സണ്‍ വിമല വിജയഭാസ്കർ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ നിത്യ ബിജുകുമാർ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ജസി ലെസ്ലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ പള്ളിക്കര, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ബാങ്ക് ആർഎംഒ ടി.വി. സുരേന്ദ്രൻ, ബാങ്ക് ബ്രാഞ്ച് മാനേജർ കെ.ആർ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് സ്വാഗതവും എഫ്എച്ച്സി മെഡിക്കൽ ഓഫീസർ എ.പി. സിത്താര നന്ദിയും പറഞ്ഞു.