എടത്തിൽ കുടിവെള്ള പദ്ധതി: പ്രവൃത്തി തുടങ്ങി
1489640
Tuesday, December 24, 2024 5:54 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് കട്ടയാട് എടത്തിൽ ഉന്നതിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് അംഗം അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ബാലൻ, പഞ്ചായത്ത് അംഗം മേരി സ്മിത ജോയ്, സീതാറാം മിൽ ഡയറക്ടർ കെ.പി. ശശികുമാർ, കെ. സ്റ്റീഫൻ, ചീര എടത്തിൽ, കെ. മധു, സി. ബാബു എന്നിവർ പ്രസംഗിച്ചു.