അമിത്ഷായുടെ പരാമർശം: കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
1489271
Sunday, December 22, 2024 7:59 AM IST
കൽപ്പറ്റ: ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന വിധത്തിൽ പാർലമെന്റിൽ പരാമർശം നടത്തിയ ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, ഒ.വി. അപ്പച്ചൻ, പി. വിനോദ്കുമാർ, പോൾസണ്‍ കൂവയ്ക്കൽ, ഡിന്‍േറാ ജോസ്, കെകെ രാജേന്ദ്രൻ, കെ.ജെ. ജോണ്‍, എസ്. മണി, എം.ബി. ശശികുമാർ, മുഹമ്മദ് ഫെബിൻ എന്നിവർ പ്രസംഗിച്ചു.