ഗോശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു
1489898
Wednesday, December 25, 2024 1:40 AM IST
മുട്ടിൽ: സിഡിഎസിലെ ’ഗോശ്രീ’ പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വി.കെ. റെജീന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. എഎച്ച്സിഎഫ് ഫണ്ട് വിതരണം അദ്ദേഹം നിർവഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ അശ്വന്ത് രയരോത്താൻ, ബ്ലോക്ക് കോഓർഡിനേറ്റർ എം.വി. നിധിൻ, സിഡിഎസ് ചെയർപേഴ്സണ് ബീന മാത്യു, വൈസ് ചെയർപേഴ്സണ് വനജ എന്നിവർ പ്രസംഗിച്ചു. കർഷകരുടെ ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും രൂപീകരിച്ചതാണ് പ്രൊഡ്യൂസർ ഗ്രൂപ്പ്. തൈര്, നെയ്യ്, സംഭാരം, ഐസ് ക്രീം, ചോക്ലേറ്റ്, സിപ്പ് അപ്പ് എന്നിവയാണ് ഗ്രൂപ്പ് വഴി വിപണിയിൽ എത്തിക്കുന്നത്.