പുഞ്ചിരിമട്ടം ദുരന്തബാധിതർക്ക് നൈറ്റിംഗ് ഗേൾസ് ഓഫ് കുവൈറ്റ് സഹായം നൽകി
1489639
Tuesday, December 24, 2024 5:54 AM IST
കൽപ്പറ്റ: കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ നൈറ്റിംഗ് ഗേൾസ് ഓഫ് കുവൈറ്റ്(എൻഒകെ) മേപ്പാടി പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരിൽ 12 പേർക്ക് സഹായം നൽകി. മേപ്പാടി സിഎസ്ഐ പള്ളി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സഹായവിതരണം നിർവഹിച്ചു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വാർഡ് അംഗം റംല ഹംസ, സിഎസ്ഐ പള്ളി വികാരി ഫാ. പി.വി. ചെറിയാൻ, ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ, എൻഒകെ മുൻ അംഗം ജൂബി സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ്, എൻഒകെ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സൗമ്യ ഏബ്രഹാം, കുവൈറ്റ് വയനാട് അസോസിയേഷൻ മുൻ പ്രസിഡന്റ് റെസി ജോണ് പെരിക്കല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.