ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി
1489365
Monday, December 23, 2024 2:55 AM IST
ചെന്നലോട്: തരിയോട് പഞ്ചായത്ത് സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ’താലോലം 2024’ എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, പഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, പഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ്, ജിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി. ജിഷ നന്ദിയും പറഞ്ഞു.