ദൈവകൃപ ലഭിക്കാൻ ശുദ്ധമായ മനസുണ്ടാകണം: മാർ ജോസ് പൊരുന്നേടം
1490160
Friday, December 27, 2024 4:19 AM IST
മാനന്തവാടി: ദൈവകൃപ ലഭിക്കണമെങ്കിൽ വിദ്വേഷം വെടിഞ്ഞ ശുദ്ധമായ മനസുണ്ടാകണമെന്നും ഹൃദയശുദ്ധിയുള്ളവർ മാത്രമേ ദൈവത്തെ കാണുകയുള്ളുഎന്നും ബിഷപ് മാർ ജോസ് പൊരുന്നേടം.
കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരന്നു അദ്ദേഹം. ക്രിസ്തു മനസിൽ പിറവിയെടുക്കാൻ ക്രിസ്മസ് ആഘോഷങ്ങൾ സഹായകരമാകണമെന്നും ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുന്പോൾ സഹനങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നും ബിഷപ് പറഞ്ഞു.
കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട്, ഫാ. സെബാൻ കിഴക്കെമണ്ണൂർ, ഫാ. സുനിൽ കൂടാരത്തിൽ എന്നിവർ സഹകാർമികരായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുകർമങ്ങളിൽ പങ്കെടുക്കാൻ ദേവാലയത്തിൽ എത്തിയിരുന്നു.