പുഞ്ചിരമട്ടം പുനരധിവാസം: മന്ത്രിയുടെ വസതിയിലേക്ക് 30ന് യുഡിഎഫ് മാർച്ച്
1490159
Friday, December 27, 2024 4:19 AM IST
മാനന്തവാടി: പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിൽ സർക്കാർ അലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 30ന് പട്ടികജാതി-വർഗ മന്ത്രി ഒ.ആർ. കേളുവിന്റെ വസതിയിലേക്ക് യുഡിഎഫിന്റെയും 31ന് കളക്ടറേറ്റിലേക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാർച്ച് നടത്തും.
പരിപാടികൾ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്ദുള്ള, എൻ. നിസാർ അഹമ്മദ്, പി.കെ. അബ്ദുൾ അസീസ്, ഡി. അബ്ദുള്ള, കെ. ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെല്ലി, കെ. അസീസ്, എം. സുലൈമാൻ ഹാജി, കെ.കെ.സി. റഫീഖ്, സി.സി. അബ്ദുള്ള, റഫീഖ്, വി. മമ്മൂട്ടി ഹാജി, കമറുൽ ലൈല, ആസ്യ മൊയ്തു, റസിയ തിരുനെല്ലി, സൗജത്ത് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. അസീസ് കോറോം സ്വാഗതം പറഞ്ഞു.