എൻഎസ്എസ് തരിയോട്, മേപ്പാടി മേഖലാസമ്മേളനം
1489267
Sunday, December 22, 2024 7:59 AM IST
കൽപ്പറ്റ: എൻഎസ്എസ് തരിയോട് മേഖലാസമ്മേളനം ഇന്ന് കാവുമന്ദം ശ്രീ പരദേവതാ ക്ഷേത്രം ഓഡിറ്റോറിയത്തിലും മേപ്പാടി മേഖലാസമ്മേളനം 24ന് എംഎസ്എ ഓഡിറ്റോറിയത്തിലും ചേരുമെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ, സെക്രട്ടറി ടി. സുധീരൻ, സംഘാടക സമിതി ഭാരവാഹികളായ കെ. മുരളീധരൻ നായർ, ഗോകുൽദാസ് കോട്ടയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിടത്തും രാവിലെ ഒന്പത് മുതലാണ് സമ്മേളനം.
തരിയോട് മേഖലാസമ്മേളനം എൻഎസ്എസ് നായക സഭാംഗം അഡ്വ.എ. ബാലകൃഷ്ണൻ നായരും മേപ്പാടി മേഖലാസമ്മേളനം നായകസഭാഗം കെ.പി. ഉദയഭാനുവും ഉദ്ഘാടനം ചെയ്യും. ദീപ പ്രോജ്വലനം, പുഷ്പാർച്ചന, ആചാര്യ സ്മരണ, സമുദായത്തിലെ മുതിർന്ന അംഗങ്ങളെയും പ്രതിഭകളെയും ആദരിക്കൽ എന്നിവ ഉണ്ടാകും.