മിഷൻ ലീഗ് പ്രവർത്തകർ കിടപ്പുരോഗികളെ സന്ദർശിച്ചു
1489270
Sunday, December 22, 2024 7:59 AM IST
മാനന്തവാടി: എള്ളുമന്ദം സെന്റ് ജോർജ് ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തകർ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായി കിടപ്പുരോഗികളുള്ള 13 ഭവനങ്ങൾ സന്ദർശിച്ചു. പ്രാർത്ഥന, കേക്ക് വിതരണം എന്നിവ നടത്തി.
ആനിമേറ്റർ സിസ്റ്റർ നിഷ പോൾ, പോൾ തോണിക്കുഴി, ആഷ മെജോ പള്ളിക്കമാലിൽ, ത്രേസ്യ തലച്ചിറ, നീതു പുളിയാർമറ്റത്തിൽ, ലിന്റ പള്ളിക്കമാലിൽ, എയ്ഞ്ചൽ ചീന്പാറ, അൻസ പാറയിൽ, ജസ്വിൻ ഇല്ലിക്കൽ, അലൻ തെക്കേൽ എന്നിവർ നേതൃത്വം നൽകി.