കെസിഇഎഫ് മാർച്ചും ധർണയും നടത്തി
1489366
Monday, December 23, 2024 2:55 AM IST
കൽപ്പറ്റ: പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുന്ന കേരള ബാങ്ക് നടപടികൾക്കെതിരേ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്(കെസിഇഎഫ്)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് വയനാട് സിപിസിയിലേക്ക് മാർച്ചും സായാഹ്ന ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന നിർദേശങ്ങൾ കേരള ബാങ്ക് പിൻവലിക്കണമെന്നും കേരള ബാങ്കിനെ നിയന്ത്രിക്കുന്ന സർക്കാരും സഹകരണ വകുപ്പും കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെസിഇഎഫ് ജില്ലാ പ്രസിഡന്റ് എൻ.ഡി. ഷിജു അധ്യക്ഷത വഹിച്ചു. മടക്കിമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.
ടി.സി. ലൂക്കോസ്, കെ. സുനിൽ, ടി. വിജയേശ്വരി, പി. ശ്രീഹരി, എം.ജി. ബാബു, പി.എൻ. സുധാകരൻ, സജി മാത്യു, പി. ജിജു, കെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി വി.എം. ശ്രീകുമാർ സ്വാഗതം പറഞ്ഞു.