അമിത്ഷായുടെ പരാമർശം: കോണ്‍ഗ്രസ് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1489896
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന വിധത്തിൽ പാർലമെന്റിൽ പരാമർശം നടത്തിയ അമിത്ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
പി.പി. ആലി, കെ.കെ. വിശ്വനാഥൻ, കെ.വി. പോക്കർ ഹാജി, ടി.ജെ. ഐസക്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, നിസി അഹമ്മദ്, ഡി.പി. രാജശേഖരൻ, പി.ഡി. സജി, ബീന ജോസ്, ഒ.ആർ. രഘു, ബിനു തോമസ്, മോയിൻ കടവൻ, എൻ.യു. ഉലഹന്നാൻ, പി. ശോഭനകുമാരി, പോൾസണ്‍ കൂവക്കൽ, ജിൽസണ്‍ തൂപ്പുംകര, ഉമ്മർ കുണ്ടാട്ടിൽ, ബി. സുരേഷ് ബാബു, വർഗീസ് മുരിയൻകാവിൽ, ഇ.കെ. ശങ്കരൻ, ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.
അമിത്ഷായെ മന്ത്രിസഭയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകുന്നതിനുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എഡിഎം കെ. ദേവകിക്ക് കൈമാറി.