മുതിരേരിയിൽ കരോൾ ഗാന മത്സരം നടത്തി
1489897
Wednesday, December 25, 2024 1:40 AM IST
മാനന്തവാടി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി.
എട്ട് ടീമുകൾ പങ്കെടുത്തു. ഒന്‍പതാം വാർഡിലെ അലീന കുന്നത്തൂർ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. ആറാം വാർഡിലെ നിനി കുറുപ്പൻപറന്പിൽ നയിച്ച ടീം രണ്ടും പത്താം വാർഡിലെ വന്യ മഠത്തിപ്പറന്പിൽ നയിച്ച ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി. വികാരി ഫാ.സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോണി കാരക്കട, സിസ്റ്റർ ജിസ, സിസ്റ്റർ മേരി, ഷൈല പാലത്തുംതലയ്ക്കൽ, കൈക്കാരൻമാരായ സജി കുടിയിരിക്കൽ, സിജോ നെടുംകൊന്പിൽ, ഷാജു കാരക്കട എന്നിവർ നേതൃത്വം നൽകി. ജയ്സണ്‍ പാത്താടൻ പുതിയിടം, ജിഷ ആണ്ടൂർ മാനന്തവാടി, സെബാസ്റ്റ്യൻ തോമസ് മാനന്തവാടി എന്നിവർ വിധികർത്താക്കളായി. വികാരി സമ്മാന വിതരണം നിർവഹിച്ചു.