എൻഎസ്എസ് സപ്തദിന സഹവാസ ക്യാന്പുകൾ തുടങ്ങി
1489368
Monday, December 23, 2024 2:55 AM IST
കൽപ്പറ്റ: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാന്പുകൾ തുടങ്ങി. വടുവൻചാൽ ജിഎച്ച്എസ്എസിന്റെ നേതൃത്വത്തിൽ കല്ലിക്കെണി ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീത വിജയൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.പി. സുഭാഷ് ക്യാന്പ് വിശദീകരണം നടത്തി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ എൻഎസ്എസ് അവാർഡ് ജേതാക്കളെ അനുമോദിച്ചു.
വാർഡ് അംഗം അജിത ചന്ദ്രൻ, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.കെ. ഷിവി, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ, ക്ലസ്റ്റർ കണ്‍വീനർ വി.ജി. വിശ്വേഷ്, എ. സുരേഷ്കുമാർ, യു. ബാലൻ, ടി.ആർ. നാരായണൻകുട്ടി, കെ.ജെ. ഷിജോ, സി. ബിബിത, റിനി വർക്കി, കെ.ആർ. സന്ധ്യ, സക്കീർ ഹുസൈൻ വാലിയാട്ട്, ബിജോയ് വേണുഗോപാൽ, മുഹമ്മദ് ഫിനാസ് എന്നിവർ പ്രസംഗിച്ചു. വടുവൻചാൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ.വി. മനോജ് സ്വാഗതവും വോളണ്ടിയർ വി. ദിയ നന്ദിയും പറഞ്ഞു.
ചുണ്ടേൽ: കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാന്പ് ചുണ്ടേൽ ആർസിഎൽപി സ്കൂളിൽ വൈത്തിരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസി ഉദ്ഘാടനം ചെയ്തു. ചുണ്ടേൽ സ്കൂൾ പിടിഎ പ്രസിഡന്റ് റോബിൻസണ്‍ ആന്റണി അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, ഫാ.റോയിസണ്‍ ആന്റണി പുതിയേടത്ത്, ഷാജി തദ്ദേവൂസ്, ചുണ്ടേൽ സ്കൂൾ ഹെഡ്മിസ്ട്രസ് ടി.പി. ചിത്ര, വാർഡ് അംഗം ഗോപി, ആശാവർക്കർ കെ. ലില്ലി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.വി. സിന്ധു, പി.കെ. രാജീവ്, വി. ബിന്ദു, ആൽവിയ ബാബു എന്നിവർ പ്രസംഗിച്ചു.