നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം തിരുനാളിന് ഒരുങ്ങി
1489276
Sunday, December 22, 2024 7:59 AM IST
നടവയൽ: ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാൾ 24 മുതൽ ജനുവരി ഒന്നുവരെ ആഘോഷിക്കും. ഇതിന് ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് വികാരി ആർച്ച് പ്രീസ്റ്റ് ഫാ.ഗർവാസിസ് മറ്റം, തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ഷാജി കുറിച്ചാത്ത്, സുനിൽ താമരശേരി, ജോസ് കന്നുകുഴി, സെബാസ്റ്റ്യൻ കാരക്കുന്നേൽ, ബിനു മാങ്കൂട്ടം എന്നിവർ അറിയിച്ചു.
ഒന്പത് ദിവസം നീളുന്ന തിരുനാൾ ആഘോഷത്തിന് 24ന് രാത്രി ഏഴിന് തിരുപ്പിറവി കർമങ്ങൾക്കു മുന്നോടിയായി ആർച്ച്പ്രീസ്റ്റ് ഫാ.ഗർവാസീസ് മറ്റം കൊടിയേറ്റും. അന്നു രാവിലെ ജപമാല, കുർബാന, നൊവേന. 11ന് കുരിശിന്റെ വഴി എന്നിവ ഉണ്ടാകും.
ക്രിസ്മസ് ദിനമായ 25ന് രാവിലെ ആറിനും 11.30നും കുർബാന. 26 മുതൽ മുതൽ 31 വരെ രാവിലെ ആറിന് ജപമാല. 6.15നും 11നും വൈകുന്നേരം 4.30നും കുർബാന, സന്ദേശം, നൊവേന. 29ന് രാവിലെ 10ന് മണ്ഡ്യ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ ഒരു വർഷം നീളുന്ന "പ്രത്യാശയുടെ തീർഥാടകർ’ ജൂബിലി വർഷാരംഭം. രാത്രി 7.30ന് സാംസ്കാരിക സമ്മേളനം ചെറുപുഷ്പ മിഷൻ ലീഗ് നാഷണൽ ഡയറക്ടർ ഫാ.ടോമി മറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് സണ്ഡേ സ്കൂൾ, ഭക്തസംഘടനാ വാർഷികവും കലാപരിപാടികളും നടക്കും.
30ന് വൈകുന്നേരം കുർബാനയ്ക്കുശേഷം നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ മണിമൂളി റീജിയൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. പ്രിൻസ് തെക്കേതിൽ മുഖ്യകാർമികത്വം വഹിക്കും. രാത്രി 7.30ന് നാടകം-നസ്രത്തിലെ കന്യക.
31ന് വൈകുന്നേരം 4.30ന് ഫാ.സോണി വടയാപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന, സന്ദേശം. 6.30ന് ലദീഞ്ഞ്. രാത്രി ഏഴിന് ഉണ്ണിമിശിഹായുടെ രാജകീയ നഗരപ്രദക്ഷിണം. തുടർന്ന് വാഴ്വ്, ദിവ്യകാരുണ്യ ആശീർവാദം, ആകാശവിസ്മയം, മേളക്കാഴ്ച്ച, വർഷാവസാന-വർഷാരംഭ പ്രാർഥന.
പ്രധാന തിരുനാൾ ദിനമായ ജനുവരി ഒന്നിന് പുലർച്ചെ 12ന് കുർബാന. രാവിലെ ആറിന് ജപമാല, കുർബാന, നൊവേന. 10ന് കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, സമാപനാശീർവാദം. ഉച്ചയ്ക്ക് 12.30ന് നേർച്ചഭക്ഷണം, കൊടിയിറക്കൽ.