സർഗാത്മക കഴിവുകൾ വികസിപ്പിക്കാന്‍ ലസിതം അവധിക്കാല ക്യാന്പ്
1490153
Friday, December 27, 2024 4:19 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെയും സ്പിക്മാകെ കേരളയുടെയും ആഭിമുഖ്യത്തിൽ ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ ’ലസിതം’ എന്ന പേരിൽ അവധിക്കാല ക്യാന്പ് തുടങ്ങി.
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനു സംഘടിപ്പിച്ചതാണ് ക്യാന്പ്. ജില്ലയിലെ വിവിധ സിഡിഎസുകളിൽനിന്നുള്ള 300ൽ അധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, കർണാടിക് വോക്കൽ, യോഗ, മ്യൂറൽ പെയിന്റിംഗ്, ചിറ്റാര പെയിന്റിംഗ്, തോൽപ്പാവക്കൂത്ത്, ക്ലേ മോഡലിംഗ് എന്നിവയിൽ പ്രത്യേക പരിശീലനവും അവതരണത്തിന് അവസരവരും കുട്ടികൾക്കു നൽകും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. നാളെയാണ് സമാപനം.