നിയമാവകാശങ്ങൾ സംരക്ഷിക്കണം: സീനിയർ സിറ്റിസണ്‍സ് കൗണ്‍സിൽ
1489895
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: വയോജനങ്ങൾ, ഭിന്നശേഷിക്കാർ ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് കൗണ്‍സിൽ ജില്ലാ പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വയോജനസംരക്ഷണം സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ സാമൂഹികനീതി വകുപ്പ് വീഴ്ച വരുത്തുകാണെന്നു കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ഡോ.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ടി.പി.വി. രവീന്ദ്രൻ, പ്രഫ.പി. രാമൻകുട്ടി, അഡ്വ.ജവഹർ, റസാഖ് കൽപ്പറ്റ, ഏച്ചോം ഗോപി, കെ.പി. ജോളി, സുബൈർ കൽപ്പറ്റ, എം.ആർ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.