വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു
1488843
Saturday, December 21, 2024 5:18 AM IST
ഊട്ടി: ഊട്ടിക്കടുത്ത മാർളിമന്ദ് കൗടശാല സ്വദേശി പഴനിസ്വാമിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. ഇയാളും ഭാര്യ ധനലക്ഷ്മിയും സമീപത്തെ ക്ഷേത്രത്തിൽ ദർശത്തിന് പോയ സമയത്താണ് പട്ടാപ്പകൽ മോഷണം നടന്നത്.
വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് വീട്ടുടമ പോലീസിൽ പരാതി നൽകി.
വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി എം.എസ്. നിഷ, സിഐമാരായ സത്യശീലൻ, നിത്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.