ദേശീയ കർഷകദിനം: മികച്ച കർഷകർക്ക് നാടിന്റെ ആദരം
1489644
Tuesday, December 24, 2024 5:54 AM IST
കാവുംമന്ദം: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃകാപരമായി കൃഷിചെയ്യുന്ന മികച്ച കർഷകരെ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ്, കാർഷിക വികസന സമിതി അംഗങ്ങളായ പി.പി. ഹംസ, ബേബി മൂത്തേടത്ത്, പി.കെ. അബ്ദുറഹിമാൻ, എം.ടി. ജോണ്, ടി.വി. ജോസ്, കൃഷി ഓഫീസർ കെ.ആർ. ഷിരൻ, വി.ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മത്തായി അൽഫോൻസ, മേരിക്കുട്ടി മണ്ണത്താനിക്കൽ, ടി.ഡി. ജോണി, രാമചന്ദ്രൻ രഞ്ജു ഭവൻ, ഷാജി മരുതോലിക്കൽ, ഷൈജ ജോണി, ഡേവിഡ് തൊട്ടിയിൽ, അനഘ മോഹനൻ, ഗോവിന്ദൻ നായർ, സി.എ. ജയരാജൻ, ജോയ് പോൾ, പി. റിജിൽ, ജിന്റോ ജോർജ്, എം.ടി. ജോണി എന്നിവരെയാണ് ആദരിച്ചത്.