കെ. കരുണാകരൻ അനുസ്മരണം നടത്തി
1489645
Tuesday, December 24, 2024 5:54 AM IST
കൽപ്പറ്റ: ലീഡർ കെ. കരുണാകരന്റെ 14-ാംമത് ചരമദിനത്തിൽ ഡിസിസിയിൽ ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ലീഡറുടെ ഫോട്ടോയിൽ ജില്ലാ യുഡിഎഫ് കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത വിടവാണ് ലീഡറുടെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത്. ദീർഘ വീക്ഷണവും ആത്മവിശ്വാസവും കൈമുതലായ ലീഡർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പലതും ലോകത്തിന് തന്നെ മാതൃകയാവുകയാണുണ്ടായത്.
മലബാറിലെ ക്ഷീര കർഷകന്റെ വികാരങ്ങളെ മാനിച്ച് മലബാർ മേഖല ക്ഷീരോൽപാതക യൂണിയന്റെ തുടക്കംകുറിച്ചത് ലീഡർ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോളാണെന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തിൽ പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ബിനുതോമസ്, മൊയിൻ കടവൻ, വിജയമ്മ, ശോഭന കുമാരി, ജയപ്രസാദ്, വിനോദ് കുമാർ, വി.കെ. ശശികുമാർ, സുന്ദർരാജ് എടപ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു.
കോട്ടത്തറ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ചരമദിനമായ ഡിസംബർ 23ന് കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കോണ്‍ഗ്രസ് നേതാവ് മാണി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, സി.കെ. ഇബ്രാഹിം, ഹണി ജോസ്, ടി. ഇബ്രായി, വി.ഡി. സാബു, ഇ.എഫ്. ബാബു, ആർ. രാജൻ, പുഷ്പ സുന്ദരൻ, ശാന്ത ബാലകൃഷ്ണൻ, വി.ജെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.