തോൽപ്പെട്ടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കർഷകസംഘം ധർണ നടത്തി
1489274
Sunday, December 22, 2024 7:59 AM IST
കാട്ടിക്കുളം: കർഷകസംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോൽപ്പെട്ടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
വനത്തിലെ മഞ്ഞക്കൊന്നകൾ മുറിച്ച് വേരുസഹിതം പിഴുതുമാറ്റുക, നൈറ്റ് സഫാരിയും വനപാതയിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നതും തടയുക, തമിഴ്നാട് മോഡൽ ചെക്പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. മഞ്ഞക്കൊന്ന നിർമാർജനത്തിൽ വനം വകുപ്പിന് ഉദാസീനതയാണെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞക്കൊന്ന ചുവടുചെത്തി ഉണക്കുന്നതാണ് നിർമാർജനത്തിൽ പ്രായോഗികമെന്നും വേരോടെ പിഴുതുമാറ്റുന്നത് മണ്ണിളകി വനത്തിനു ദോഷം ചെയ്യുമെന്നുമുള്ള വാദത്തിനു പിന്നിൽ ഗൂഢാലോചയുണ്ടെന്നു പ്രത്യുഷ് ആരോപിച്ചു.
കെ.വി. വസന്തകുമാരി അധ്യക്ഷത വഹിച്ചു. എം.എം. ആന്റണി, സണ്ണി ഉപ്പൂട്ടിൽ, സി.ആർ. ഷിബു, ടി.സി. ജോസഫ്, വി.എം. സൈനബ, വി.കെ. തളസി, ബി.എം. വിമല എന്നിവർ പ്രസംഗിച്ചു. സി.കെ. പുരുഷോത്തമൻ സ്വാഗതവും സന്തോഷ് തോൽപെട്ടി നന്ദിയും പറഞ്ഞു.