വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
1490154
Friday, December 27, 2024 4:19 AM IST
കൽപ്പറ്റ: കന്പളക്കാട് ഒന്നാംമൈൽ കറുവ മുഹമ്മദ് നിസാമുദ്ദീന്റെ(25)വീട്ടിലെ കിടപ്പുമുറിയിൽനിന്നു 23.49 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ.
മയക്കുമരുന്ന് വിൽപനയിൽ സഹായിക്കുന്ന കണിയാന്പറ്റ മന്നൻകണ്ടി മുഹമ്മദ് സുഹൈലിനെയാണ്(27) കന്പളക്കാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ മുട്ടിൽ പറളിക്കുന്നിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നവംബർ 29നാണ് മുഹമ്മദ് നിസാമുദ്ദീന്റെ വീട്ടിൽ എംഡിഎംഎ കണ്ടെത്തിയത്. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ നിറച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസും പോലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ മുഹമ്മദ് നിസാമുദ്ദീനെയും രണ്ടാം പ്രതി മുട്ടിൽ പറളിക്കുന്ന് ുത്തൂർകണ്ടി പി.എം. നജീബിനെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.