ഗവ.മെഡിക്കൽ കോളജ് സ്റ്റാഫ് കൗണ്‍സിൽ ക്രിസ്മസ് ആഘോഷിച്ചു
1489269
Sunday, December 22, 2024 7:59 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജിൽ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. "ജിംഗിൾ മിംഗിൾ-2024' എന്ന പേരിൽ നടത്തിയ ആഘോഷം ആശുപത്രി സുപ്രണ്ട് ഡോ.വിപി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് കൗണ്‍സിൽ സെക്രട്ടറി ഡോ.കെ. സക്കീർ അധ്യക്ഷത വഹിച്ചു. അപകടത്തിൻ പരിക്കേറ്റ സഹപ്രവർത്തകനുള്ള സ്റ്റാഫ് കൗണ്‍സിലിന്റെ ചികിത്സാസഹായം ഡോ.മൃദുലാൽ, ഡോ.സജേഷ് എന്നിവർ ചേർന്ന് സൂപ്രണ്ടിന് കൈമാറി. ജീവനക്കാർ സ്ഥാപിച്ച ആശംസാവാൾ ഡോ.രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. അൻവർ, ട്രഷറർ പി.എസ്. മിനി, നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ്, പി.വി. ഷിബു, യു.ടി. ധനേഷ് എന്നിവർ പ്രസംഗിച്ചു.