പരിസ്ഥിതി സംവേദക മേഖല: വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിലേക്ക് കോണ്‍ഗ്രസ് മാർച്ച് 27ന്
1489277
Sunday, December 22, 2024 7:59 AM IST
കൽപ്പറ്റ: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തി പരിസ്ഥിതി സംവേദക മേഖല വിജ്ഞാപനം ചെയ്യുന്നതിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ബത്തേരി കാര്യാലയത്തിലേക്ക് മാർച്ച് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ മാനന്തവാടി, കൽപ്പറ്റ ഫോറസ്റ്റ് ഓഫീസുകൾക്കു മുന്നിൽ സമരം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഡിസിസി യോഗത്തിലാണ് ഇക്കാര്യങ്ങളിൽ തീരുമാനം.
എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഉന്നതിയിൽ മരിച്ച വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ടിവന്നതും ചെമ്മാട് ഉന്നതിയിലെ മാതനെ കൂടൽക്കടവിന് സമീപം കാർ യാത്രികർ റോഡിൽ വലിച്ചിഴച്ചതും സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആദിവാസികൾക്കുണ്ടായദുർഗതിക്ക് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറെ അവഹേളിക്കുംവിധം പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ചു. ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും പാർട്ടിയുടെ 140-ാം ജൻമദിനവും 26ന് കൽപ്പറ്റയിൽ ആഘോഷിക്കും.
സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, നേതാക്കളായ പി.പി. ആലി, പി.ടി. ഗോപാലക്കുറുപ്പ്, ടി.ജെ. ഐസക്, സി.പി. വർഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ , ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, എൻ.എം. വിജയൻ, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, ശ്രീകാന്ത് പട്ടയൻ, പി.ഡി. സജി, ബിനു തോമസ്, ഒ.ആർ. രഘു, പി.കെ. അബ്ദുറഹ്മാൻ, ജി. വിജയമ്മ, ബീന ജോസ്, പി. ശോഭനകുമാരി, സിൽവി തോമസ്, എം. വേണുഗോപാൽ, നിസി അഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനൻ, എടക്കൽ മോഹനൻ, മോയിൻ കടവൻ,എൻ.യു. ഉലഹന്നാൻ, പി.കെ. കുഞ്ഞിമൊയ്തീൻ, പി.വി. ജോർജ്, എച്ച്.ബി. പ്രദീപ്, പി. വിനോദ്കുമാർ, പോൾസണ്‍ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, എ.എം. നിഷാന്ത്, ജിൽസണ്‍ തൂപ്പംകര, ജിനി തോമസ്, ഇ.എ. ശങ്കരൻ എന്നിവർ പ്രസംഗിച്ചു.