വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി സിൽവർ ജൂബിലി ആഘോഷിച്ചു
1489371
Monday, December 23, 2024 2:55 AM IST
മക്കിയാട്: വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി സിൽവർ ജൂബിലി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംഒ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എൻ.പി. ലത റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. മുഹമ്മദ് ജമാൽ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം കെ.കെ. അഹമ്മദ് ഹാജിയും അഞ്ചുകുന്ന് പടയൻ അഹമ്മദ് മെമ്മോറിയൽ സിൽവർ ജൂബിലി ബിൽഡിംഗ് ശിലാസ്ഥാപനം പടയൻ അബ്ദുള്ള ഹാജിയും നിർവഹിച്ചു. സിൽവർ ജൂബിലി സ്മരണിക എഴുത്തുകാരൻ റസാഖ് കൽപ്പറ്റ പ്രകാശനം ചെയ്തു. വിദ്യാലയത്തിൽ ജോലി ചെയ്യുന്ന എം. ശശി, കെ.എ. റഷീദ്, എൻ.ടി. സീനത്ത്, കെ. മമ്മൂട്ടി എന്നിവരെ ആദരിച്ചു.
പിടിഎ പ്രസിഡന്റ് സി.എച്ച്. ഇബ്രാഹിം, എം. അബ്ദുള്ള, അസീസ്, കെ. മമ്മൂട്ടി, എ. ബാവ, ഡോ.പി.എ. ജലീൽ, റെജിന റാഫി, സി.കെ. മുഹമ്മദ് ഫായിസ്, മുഹമ്മദ് അക്മൽ റഹ്ഫാത്ത്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനർ സി.കെ. മായൻ, എം. ശശി എന്നിവർ പ്രസംഗിച്ചു. ഡബ്ല്യുഎംഒ വൈസ് പ്രസിഡന്റ് മായൻ മണിമ, വെള്ളമുണ്ട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.കെ. സൽമത്ത് എന്നിവർ സമ്മാനവിതരണം നടത്തി. റിയാലിറ്റി ഷോ ഫെയിം മിൻഹ ഫാത്തിമ ഗാനങ്ങൾ ആലപിച്ചു.