തോൽപ്പെട്ടിയിൽ 380.455 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
1490152
Friday, December 27, 2024 4:19 AM IST
മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ 380.455 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം ഊർങ്ങാട്ടേരി സ്വദേശികളായ അന്പറ്റപറന്പിൽ സലാഹുദ്ദീൻ(24), നൂഞ്ഞിമ്മൽ കെ. അഖിൽ(27)എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. ജിനോഷ്, അരുണ്‍ പസാദ്, എ. ദിപു, സിഇഒമാരായ വിപിൻകുമാർ, കെ.എസ്. സനൂപ്, മൻസൂർ അലി, ഡ്രൈവർ ഷിംജിത് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.