അസംപ്ഷൻ എയുപി സ്കൂളിൽ മില്ലറ്റ് ദിനം ആഘോഷിച്ചു
1489369
Monday, December 23, 2024 2:55 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറുധാന്യ ദിനം ആഘോഷിച്ചു. ചെറുധാന്യ പ്രദർശനം, പോസ്റ്റർ രചനാമത്സരം, മില്ലറ്റ് ക്രാഫ്റ്റ് ക്വിസ്, സ്നാക്സ് പ്രദർശനം, പ്രബന്ധാവതരണം എന്നിവ നടത്തി. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് മില്ലറ്റ് ദിനം ആഘോഷിക്കുന്നത്. പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കോ ഓർഡിനേറ്റർമാരായ ഷീബ ഫ്രാൻസിസ്, ചരിസ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.