വിയാനി ഭവനിൽ ക്രിസ്മസ് ആഘോഷിച്ചു
1488532
Friday, December 20, 2024 6:06 AM IST
മാനന്തവാടി: രൂപതയിലെ വൈദികർ വിശ്രമ ജീവിതം നയിക്കുന്ന വിയാനി ഭവനിൽ ക്രിസ്മസ് ആഘോഷം നടത്തി.
മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ആശംസകൾ നേർന്നു. വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
വിയാനി ഭവൻ ഡയറക്ടർ ഫാ. ജോസഫ് കളന്പുകാട്ട്. ഫാ. ശാന്തിദാസ് മുതുകാട്ടിൽ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ഹാർമോണിയം വിദ്വാനും സംഗീതജ്ഞനുമായ ഫാ. ജോണ്‍ വിജയൻ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
വിവിധ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.