ട്രൈബൽ വകുപ്പിന്റെ വീഴ്ച: സിപിഎം നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് യുഡിഎഫ്
1488536
Friday, December 20, 2024 6:06 AM IST
മാനന്തവാടി: പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി അടക്കം ചെയ്ത സംഭവത്തിൽ ട്രൈബൽ വകുപ്പിന് പറ്റിയ ഗുരുതരമായ അനാസ്ഥയും വീഴ്ചയും മറച്ചുവയ്ക്കുന്നതിനുവേണ്ടി സിപിഎം നടത്തുന്ന നാടകങ്ങളും പ്രചാരണങ്ങളും ജനങ്ങൾ തിരിച്ചറിയുമെന്ന് യുഡിഎഫ് എടവക പഞ്ചായത്ത് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫണ്ടില്ലാത്തതിനാൽ പട്ടികജാതി-വർഗ ഓഫീസുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാണ്.ട്രൈബൽ വകുപ്പ് സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണുള്ളത്.
മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകാനിടയായ സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയും ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണി നടത്തുകയും വേണം.
തുച്ചമായ വേതനംകൈപ്പറ്റി ജോലി ചെയ്യുന്ന ട്രൈബൽ പ്രമോട്ടർമാർക്ക് ന്യായമായ വേതനം നൽകണം.
ഉദ്യോഗസ്ഥ അലംഭാവംമൂലം ഉണ്ടായ വീഴ്ച യുഡിഎഫ് ഭരണസമിതിയുടെയും വാർഡ് അംഗത്ിതന്റെയും ചുമലിൽ കെട്ടിവയ്ക്കാൻ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രമങ്ങൾ ശക്തമായി യുഡിഎഫ് നേരിടുമെന്നും അംഗങ്ങൾ പറഞ്ഞു.