പെരിക്കല്ലൂർ മാവേലി സ്റ്റോർ ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്തു
1488535
Friday, December 20, 2024 6:06 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ മവേലി സ്റ്റോർ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്തിലെ മൂന്നാമത്തെ മാവേലി സ്റ്റോറാണിത്. വിപണി വിലയേക്കാൾ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്ന് മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി നൽകുന്നതിനാൽ വൻബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുന്നുണ്ട്. കേന്ദ്ര സഹായം ലഭ്യമാകാത്തത് സാന്പത്തിക ഞെരുക്കം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. വിപണിയിൽ അധിക വിലയുള്ളപ്പോൾ 35 ശതമാനം വരെയെങ്കിലും വില കുറച്ചുകിട്ടുന്ന കേന്ദ്രങ്ങൾ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു.
പെരിക്കല്ലൂരിലെ മാവേലി സൂപ്പർ സ്റ്റോറിലെ ആദ്യ വിൽപ്പന പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോനാപള്ളി വികാരി ഫാ. ജോർജ് കാപ്പുകാലായിൽ, സപ്ലൈകൊ റീജണൽ മാനേജർ ടി.സി. അനൂപ്, ജോസ് നെല്ലേടം, മോളി സജി, എ.എൻ. സുശീല, ഷൈജു പഞ്ഞി തോപ്പിൽ, സുധ നടരാജൻ, ഷിനു കച്ചിറയിൽ, മേഴ്സി ബെന്നി, ജിസ്റ മുനീർ, പി.എസ്. കലേഷ്, രാജൻ പാറക്കൽ, റെജി ഓലിക്കരോട്ട്, ഷൈൻ മാത്യു (ഡിപ്പോ മാനേജർ), ജി.എസ്. ബെന്നി (ജഐം മാർക്കറ്റിംഗ് ആൻഡ് ഇൻസ്പെക്ടർ), ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.