വയനാട് അതിദുർബല ആദിവാസി കൂട്ടായ്മ ധർണ നടത്തി
1488534
Friday, December 20, 2024 6:06 AM IST
മാനന്തവാടി: വയനാട് അതിദുർബല ആദിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ടിഡിഒ ഓഫീസ് മാർച്ചും
ഗാന്ധി പാർക്കിൽ ധർണയും നടത്തി. അടിയ സമുദായത്തിൽപ്പെട്ട മാതനെ കാർ യാത്രികർ റോഡിൽ വലിച്ചിഴച്ചതിലും എടവക പള്ളിക്കൽ വീട്ടിച്ചാൽ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകുന്നതിന് ആംബുലൻസ് ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. മണിക്കുട്ടൻ പണിയൻ ഉദ്ഘാടനം ചെയ്തു.
അമ്മിണി കെ. വയനാട് അധ്യക്ഷത വഹിച്ചു. ജി. പാലൻ മൂപ്പൻ, വിനു കിടച്ചുലൻ, ഓമന ചുള്ളിയോട്, സുധി നൻമയൻ, സുരേഷ് കോറോം, വിഷ്ണു സുകുമാരൻ, വിഷ്ണു ഗായസ്, നവ്യ, സിബിത, അച്യുതൻ മാനിപ്പൊയിൽ സി.എം. കമല എന്നിവർ പ്രസംഗിച്ചു. നവ്യ, ശ്യാമ, ബാബു നെല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.