ആടു ഗ്രാമം പദ്ധതിയുമായി ശ്രേയസ്
1488836
Saturday, December 21, 2024 5:18 AM IST
മുട്ടിൽ: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ആട് ഗ്രാമം പുനർജീവന പദ്ധതി മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ ദുരന്തങ്ങൾ പ്രഹരം ഏൽപ്പിച്ച ജനതയ്ക്ക് വിവിധങ്ങളായ വരുമാന വർദ്ധക പരിപാടികൾ ആരംഭിച്ച് ജീവിതമാർഗം കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ശ്രേയസ് നടപ്പാക്കുന്നതാണ് ആടുവളർത്തൽ പദ്ധതിയെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു.
മുട്ടിൽ പഞ്ചായത്ത് നാലാം വാർഡ് അംഗം കുഞ്ഞഹമ്മദ്കുട്ടി, മുട്ടിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അമനുള്ള, ശ്രേയസ് പ്രോജക്ട് ഓഫീസർ കെ.പി. ഷാജി, ശ്രേയസ് സൈക്കോ സോഷ്യൽ കോഓർഡിനേറ്റർ ലില്ലി വർഗീസ്, ശ്രേയസ് ബത്തേരി റീജണൽ പ്രോഗ്രാം കോഓർഡിനേറ്റർ പി.എഫ്. പോൾ, ശ്രേയസ് ഫീൽഡ് സൂപ്പർവൈസർമാരായ ഷിനിജ ഷൈബു, അബിന്യ, ആദിത്യ എസ്. ഭാനു, ഡിലോണ്‍ ജോസഫ്, ലിജിന, നെല്ലിമാളം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഓഫീസർ സെലിൻ എന്നിവർ പ്രസംഗിച്ചു.