കൃപാലയ സ്പെഷൽ സ്കൂളിൽ ക്രിസ്മസ് സംഗമം നടത്തി
1488838
Saturday, December 21, 2024 5:18 AM IST
പുൽപ്പള്ളി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ വിദ്യാർഥികളുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്മസ് സംഗമവും കാരൾ ഗാനമത്സരവും ക്രിസ്മസ് സന്ദേശ റാലിയും നടത്തി.
ഫാ. അഖിൽ ഉപ്പുവീട്ടിൽ ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു.
ടി.യു. ഷിബു, സിസ്റ്റർ ടെസിൻ, സിസ്റ്റർ ആൻട്രീസ, സിസ്റ്റർ എൽസ, സിസ്റ്റർ സെലിൻ, സിസ്റ്റർ ഡെയ്സി എന്നിവർ പ്രസംഗിച്ചു.