ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ
1488533
Friday, December 20, 2024 6:06 AM IST
സുൽത്താൻ ബത്തേരി: പത്രവായന സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു.
ജനുവരി 26ന് കോഴിക്കോട് ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
മോയിൻ കോട്ടത്തറ, ബിജു ജോസഫ് പുൽപ്പള്ളി, സുധാകരൻ കൽപ്പറ്റ, പ്രസാദ് പൂതാടി, ടോമി മക്കിയാട്, കെ.എം. ജോസ് വടുവൻചാൽ, മർക്കോസ് തിന പുരം, ഷെരീഫ് അന്പലവയൽ ,ജില്ലാ സെക്രട്ടറി സാബു അതിരാറ്റുകുന്ന് എന്നിവർ പ്രസംഗിച്ചു.