ചൂരൽമല ദുരിതബാധിതർക്കായി ഓട്ടോറിക്ഷകൾ കൈമാറി
1488330
Thursday, December 19, 2024 6:50 AM IST
പുൽപ്പള്ളി: പുഞ്ചിരിമട്ടത്തുണ്ടായ പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫോർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻഎഫ്പിഒ) നൽകുന്ന മൂന്ന് ഓട്ടോറിക്ഷകളുടെ താക്കോൽ ദാനം മാനന്തവാടി സബ് കളക്ടർ മിസാൽ സാഗർ ഭരത് നിർവഹിച്ചു.
എൻഎഫ്പിഒ നൽകുന്ന ഒരു കോടിരൂപയുടെ സഹായ പദ്ധതിയുടെ ഒന്നാം ഘട്ടമായാണ് പുൽപ്പള്ളിയിൽ നടന്ന ചടങ്ങിൽ വെള്ളാർമല സ്വദേശികളായ എസ്. ജിജോഷ്, പി. പ്രശാന്ത്, കെ. പ്രദീപ് എന്നിവർക്ക് ഓട്ടോറിക്ഷകൾ കൈമാറിയത്. എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ റസാഖ്, വി.എൽ. അജയകുമാർ, ഇ.വി. സെബാസ്റ്റ്യൻ, ഷിബു കാര്യന്പാടി, കെ.പി. ജോസ് എന്നിവർ പ്രസംഗിച്ചു.