'ശ്രേയസ് ഗ്രാമോത്സവം’ സംഘടിപ്പിച്ചു
1488329
Thursday, December 19, 2024 6:50 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ഗ്രാമോത്സവം സംഘടിപ്പിച്ചു.
പ്രകൃതി ദുരന്തങ്ങൾ മൂലം പ്രതീക്ഷകൾ നഷ്ടപ്പെട്ട വയനാടൻ ജനതയ്ക്ക് പുനർജീവനത്തിന്റെ കൊയ്ത്തു പാട്ടുമായി നെൻമേനി പുഞ്ചവയൽ പാടത്ത് കൊയ്ത്തുത്സവത്തോടെ നടപ്പാക്കിയ പരിപാടികൾ വാർഡ് അംഗം ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്കൃതിയുടെ ചൈതന്യം ഉൾക്കൊണ്ട് കർഷക മനസുകൾക്ക് പ്രതീക്ഷയും ഊർജവും നൽകുന്ന പ്രവർത്തനങ്ങൾക്ക് ശ്രേയസ് പ്രാധാന്യം നൽകി നൽകിവരുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു.
സുൽത്താൻ ബത്തേരി മാർ ബസേലിയോസ് ബിഎഡ് കോളജ് അധ്യാപകൻ ഡോ. ഹരിദാസും എൻഎസ്എസ് വിദ്യാർഥികളും ശ്രേയസ് ഇന്റേണ്‍ഷിപ്പ് വിദ്യാർഥികളും കൊയ്ത്തുപാട്ട് അവതരിപ്പിച്ചു.
ശ്രേയസ് പ്രോജക്ട് മാനേജർ കെ.പി. ഷാജി, ശ്രേയസ് സൈക്കോ സോഷ്യൽ സപ്പോർട്ട് കോഓർഡിനേറ്റർ ലില്ലി വർഗീസ്, ബത്തേരി മേഖല പ്രോഗ്രാം കോഓർഡിനേറ്റർ പി.എഫ്. പോൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ പി.വി. സാബു, ശ്രേയസ് ഫീൽഡ് സൂപ്പർവൈസർമാരായ ഷിനിജ ഷൈബു, ഡിലോണ്‍ ജോസഫ്, ലിജിന, അബിന്യ, ആദിത്യ, കോളജ് അധ്യാപകരായ ഡോ. ഹരിദാസ്, രജീഷ് എന്നിവർ പ്രസംഗിച്ചു.