വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് ശ്രദ്ധേയമായി
1488333
Thursday, December 19, 2024 6:50 AM IST
പുൽപ്പള്ളി: വെള്ളാർമല സ്കൂളും ചൂരൽമല, മുണ്ടക്കൈ ഗ്രാമവുമൊക്കെ പുൽക്കൂട്ടിൽ ഒരുക്കി മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ മുറ്റത്തെ ഒന്നര സെന്റ് സ്ഥലത്താണ് കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമിച്ചത്. കഴിഞ്ഞ വർഷം വെള്ളരിമല സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ച 29 കുട്ടികൾ ഇന്ന് ഇല്ല. അവർക്കുള്ള പ്രണാമമായിട്ടാണ് പുൽക്കൂട് നിർമിച്ചത്.
ചൂരൽമല, മുണ്ടക്കൈ ടൗണും, സൂചിപ്പാറ വെള്ളച്ചാട്ടവും വെള്ളരിപ്പുഴയുമൊക്കെ പുൽക്കൂട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്.
വിദ്യാർഥികൾ നിർമിച്ച പുൽക്കൂട് കാണാൻ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.