പ്രത്യേക പഠനപരിപോഷണ പരിപാടി: രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1485100
Saturday, December 7, 2024 5:15 AM IST
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി പേസ് 40 യുടെ ഭാഗമായി കാട്ടിക്കുളം ജിഎച്ച്എസിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.കെ. സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ കെ. സിജിത്ത്, ഹെഡ്മിസ്ട്രസ് സബ്രിയ ബീഗം, പി. വിനീഷ്, ഷിബു ജോർജ് എന്നിവർ പ്രസംഗിച്ചു.